കസ്തൂരിമാനിലെ ശ്രീക്കുട്ടി വിവാഹിതയാകാൻ പോകുന്നു : വരൻ വിനായക്


ഹരിത ജി നായർ അഭിനയരംഗത്ത് എത്തിയത് കസ്തൂരിമാന്‍ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. പിന്നീട് തിങ്കള്‍കലമാന്‍ സീരിയലിലെ നായിക കഥാപാത്രമായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഹരിത ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.


ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയ ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഹരിത.ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വരന്‍ സിനിമ എഡിറ്ററായ വിനായക് ആണ് .



തമിഴ് സിനിമ തമ്ബി, ദൃശ്യം 2, ട്വല്‍ത് മാന്‍ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകന്‍. കോട്ടയം സ്വദേശി കൂടിയാണ് വരൻ. ചിത്രങ്ങള്‍ വൈറലായതോടെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

No comments