സായി പല്ലവിയുടെ ഫോട്ടോ നെഞ്ചത്ത് ടാറ്റൂ ചെയ്ത് ആരാധകൻ


മലർ മിസായി മലയാളത്തിലേക്ക് എത്തിയ സായ് പല്ലവി ഇന്നും  മലർ ആയി തന്നെയാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത് എന്നു പറയണം. നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി.   മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും   അവസരങ്ങൾ സായിയെ തേടിയെത്തി.



ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല സായ്, ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുകയാണ് സായിയുടെ രീതി.  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോ നെഞ്ചത്ത് ടാറ്റൂ ചെയ്തിരിക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയാണ്. താരങ്ങളോടുള്ള ഇഷ്ടം  പലരീതിയിലും ആരാധകർ പ്രകടിപ്പിച്ചു കാണാറുണ്ട്.



സായി പല്ലവി നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ വിരാട പര്‍വത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സായി പല്ലവി എത്തിയപ്പോഴാണ്ഈ സംഭവം നടന്നത്.സായി പല്ലവിയുടെ ഒരു കടുത്ത ആരാധകൻ അവർക്ക് അരികിലേക്ക് വരികയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.ആരാധകൻ തന്റെ നെഞ്ചിൽ സായി പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരുന്നു. നെഞ്ചിലെ ടാറ്റൂ കാണിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ അയാൾ പോസ് ചെയ്തത്..  ടാറ്റൂ കണ്ട സായിയും  അമ്പരന്നു. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

No comments