മിമിക്രി കലാകാരന്മാർക്ക് വാക്ക് തെറ്റിക്കാതെ സുരേഷ് ഗോപി..


വെള്ളിത്തിരയിൽ നിന്നും പൊതുരംഗത്ത് എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. പല സീസണുകളായി എത്തിയ കോടീശ്വരനിലെ അവതാരകനായതും  സുരേഷ് ഗോപി എന്ന വ്യക്തിയെ പൊതുരംഗത്തേയ്ക്ക് അടുപ്പിച്ചു.കോടീശ്വരനിലെ സമ്മാനതുക കൂടാതെ തന്നെ മറ്റ് അനവധി സഹായങ്ങൾ പരിപാടിയിൽ പങ്കെടുത്തവർക്കായി അദ്ദേഹം ചെയ്യാറുണ്ടായിരുന്നു.


ഇപ്പോഴിതാ തന്റെ പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന് സുരേഷ് ഗോപി വാക്കാണ് അദ്ദേഹം  പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. 


മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ​ഗോപി തുക കൈമാറിയത്. നാദിർഷക്കാണ് ചെക്ക് കൈമാറിയത്. ചെക്കിന്റെ ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവച്ചിരുന്നു.



ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസും സുരേഷ് ​ഗോപി  മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.  ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്നത്.


മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയും ഉണ്ട്.  

No comments